ഞാന്‍ ഇവിടെ അവതരിപ്പിക്കാന്‍ പോകുന്ന കഥ, അല്ല ഒരു സംഭവം ഒരു തൃശ്ശൂര്‍കാരനായ ഒരു പൊടീയന്റെതാണു . പൊടിയനെ രാധാകൃഷ്ണന്‍ എന്ന പേരില്‍ വിശേഷിപ്പിക്കാം.
ജോലി തേടി ഡല്‍ഹിയില്‍ വണ്ടി ഇറങ്ങി. മലയാളം മാത്രമേ ആശാന് വശമുണ്ടയിരുന്നുള്ളൂ. ജോലി തേടി ആദ്യം എത്തിയത് ഞങ്ങളുടെ ഓഫീസില്‍ തന്നെ. അതും എന്റെ അടുത്താണ് ആദ്യം വന്നത്. ഒരു മലയാളി റിട്ടയേര്‍ഡ് ഓഫീസര്‍ ആയിരുന്നു ഞങ്ങളുടെ ഡയറക്ടര്‍ മിസ്റ്റര്‍ മേനോന്‍. അതും തൃശൂര്‍ക്കാരന്‍. ഞാന്‍ പോടിയനെ (രാധ കൃഷ്ണനെ) മേനോന്‍ സാറിന് പരിജയപ്പെടുത്തി.. ആവശ്യം അറിയിച്ചപ്പോള്‍ സഹതാപം തോന്നിയത് കൊണ്ടോ അതോ നാട്ടുകാരന്‍ ആയതു കൊണ്ടോ എന്നറിയില്ല മേനോന്‍സാര്‍ പറഞ്ഞു സ്വാതീ ഈ പയ്യനെ ഇവിടെ നിര്‍ത്തിക്കോളൂ ഒരു ഡെലിവറി ബോയ് ആയിട്ട്. അങ്ങനെ മലയാളം മാത്രം അറിയാവുന്ന നിഷ്കളങ്കനായ രാധാ കൃഷ്ണന്‍ ഞങ്ങളുടെ ഓഫീസില്‍ ഏപ്രില്‍ മാസം ആയിരത്തി തൊള്ളായിരത്തി തോണ്ണൂറ്റെട്ടില്‍ ജോയിന്‍ ചെയ്തു..
കസ്റ്റമര്‍സിന് എയര്‍ ടിക്കറ്റ് എത്തിച്ചു കൊടുക്കുകയായിരുന്നു (അന്ന് ഇ-ടിക്കറ്റ് ഉണ്ടായിരുന്നില്ല എല്ലാം മാനുവല്‍ ബൂക്ലെറ്റ് ടിക്കറ്റ് ആയിരുന്നല്ലോ) രാധാ കൃഷ്ണന്റെ ജോലി. . അത്യാവശ്യം പ്രയോഗിക്കാന്‍ ഞാന്‍ അവനു ഹിന്ദി ഭാഷ ട്രെയിനിംഗ് കൊടുത്തു. ബസ്സുകളുടെ നമ്പര്‍, ഇറങ്ങേണ്ട സ്ഥലം ....കാണേണ്ട ആള്‍ എന്നിങ്ങനെ, ഭാഷ അറിയില്ലെങ്കിലും രാധാ കൃഷ്ണന്‍ ജോലിയില്‍ എക്സ്പ്പേര്‍ട്ട് ആയി. കസ്റ്റമര്‍സിന് രാധാ കൃഷ്ണന്‍ പ്രിയങ്കരനായി.
നിഷ്കളങ്കനും വളരെ പാവവും ഒക്കെ ആയിരുന്നെങ്കിലും രാധാ കൃഷ്ണനെ കാണുന്നത് തന്നെ ഒരു തമാശയായിരുന്നു. എന്തെങ്കിലും അബദ്ധങ്ങള്‍ ഒപ്പിച്ച കഥയുമായിട്ടയിരിക്കും രാധാ കൃഷ്ണന്റെ വരവ്.
"ചേച്ച്യേ ഇന്നൊരു അബദ്ധം പറ്റി. എന്തുട്ട് പറയാനാ. ഒരു ക്ടാവ് വന്ന് ബസ്സിന്റെ മുമ്പിലാപെട്ടു. ഞാന്‍ ആ ക്ടാവിനെ പിടിച്ചു മാറ്റാന്‍ ചെന്നതാ ..ആ ബസ് ഡ്രൈവര്‍ ഇനി പറയാത്ത തെറി ഒന്നുല്യ.. ഒടുക്കം ഞാനും മലയാളത്തില് രണ്ടു തെറി പറഞ്ഞു...അങ്ങോര്‍ക്ക് ദേഷ്യം വന്ന് ബസ്സീന്ന് ഇറങ്ങി എന്നെ തല്ലാന്‍ വന്നു.....ഞാന്‍ വിടോ."
"എന്നിട്ട് നീ അയാളെ തല്ലാന്‍ പോയോ രാധാ കൃഷ്ണാ" ഞാന്‍ ചോദിച്ചു...ഇനി വല്ലോരും പ്രശ്നോം ഉണ്ടാക്കി വരുമോന്നറിയില്ലല്ലോ.
"ഹേ. ഈ ചേച്ചിക്ക് വട്ടുണ്ടോ...അയാളൊരു തടിമാടന്‍ .......ഞാനോ......ഞാനേ ഒരു ഓട്ടം അങ്ങട് വെച്ച് കൊടുത്തു...പിന്നെ നിന്നത് ഈ ഓഫീസിന്റെ മുന്നിലാ" ഇതാണ് നമ്മുടെ കക്ഷി..
അവന്‍ പിന്നെ പതിയെ ചോദിച്ചു... ചേച്ച്യേ. ആ ഡ്രൈവര്‍ ഒരു പാട് പറഞ്ഞു... ഈ "മദ്രാസി ... കുത്താ ... കമീനാ" ന്നൊക്കെ പറഞ്ഞാല്‍ എന്തുട്ടാ" ..ഞാന്‍ അവനെ സൂക്ഷിച്ചൊന്നു നോക്കി... ഇതിന്റെ മറുപടി അവനോടു എനിക്ക് പറയാന്‍ പറ്റുമോ. ഇവിടത്തെ വലിയ തെറി ആണതെന്ന് അവനോടു പറഞ്ഞാല്‍ അവനു വിഷമമാകും. ഞാന്‍ പെട്ടെന്ന് വിഷയം മാറ്റാനായി മറ്റൊരു ടിക്കറ്റ് അവനെ ഏല്പിച്ചു ഉടനെ കൊണ്ടു കൊടുക്കാന്‍ പറഞ്ഞു...
അവന്‍ പോകാനായി തിരിഞ്ഞപ്പോള്‍ രാധാ കൃഷ്ണന്റെ ആങ്ങ്യ ഭാഷയും ത്രിശൂര്‍ ഡയലൊഗുകളും കേട്ട് അടുത്ത സീറ്റിലിരുന്ന ഹിന്ദിക്കാരന്‍ ക്ലാര്‍ക്ക് ഒന്നുറക്കെ ചിരിച്ചുപോയി. രാധാ കൃഷ്ണന്‍ അവന്റെ നേരെ തിരിഞ്ഞു..."എന്തൂട്ട്രാ ശവി നീ ചിരിക്കണത്. വല്ലതും മനസ്സിലായിട്ടാ ....ശീമാക്കണ്ണാ" അവന്റെ ദേഷ്യം മലയാളത്തില്‍ തീര്‍ത്തു.
അങ്ങനെ ഒരു ദിവസം വസന്ത് കുഞ്ചിലുള്ള (ഡല്‍ഹിയിലെ ഒരു സ്ഥലമാണ്) മിസ്റ്റര്‍ ഡേയ് ക്ക് (രാധാകൃഷ്ണന്റെ പ്രിയപ്പെട്ട ആളാണ് ) ഒരു ടിക്കറ്റ് കൊടുക്കാന്‍ നമ്മുടെ കഥ നായകനെ ഞാന്‍ പറഞു വിട്ടു.
കുറെ കഴിഞ്ഞു ഓടി വന്നു കഥാ നായകന്‍ എന്നോട് പറഞ്ഞു "ചേച്ച്യേ അവര് ദുഷ്ടന്മാരാ. ഞാന്‍ ഇനി പോകില്ല അവിടേക്ക്. അവര്‍ എന്നോട് വേണ്ടാത്തതൊക്കെ ചെയ്യാന്‍ പറഞ്ഞു. ഛെ നാണക്കേട് എങ്ങനെ ആണ് ഞാന്‍ രക്ഷപെട്ടതെന്നു എനിക്ക് മാത്രമേ അറിയൂ" അവന്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
എനിക്ക് ദേഷ്യം ഇരച്ചു കയറി "എന്ത് നമ്മുടെ പയ്യനെ ആ ഡേ എന്ന കശ്മലന്‍ അപമാനിച്ചു എന്നോ." എന്നിലെ കടത്തനാടന്‍ വീര വനിത ഉണര്‍ന്നു. അവന്‍ ഡേ ആയാലെന്ത് നൈറ്റ് ആയാലെന്ത് . ചെറുപ്പം മുതലേ ഉണ്ണിയാര്‍ച്ചയുടെയും മറ്റു കടത്ത നാടന്‍ ധീരവനിതകളുടെയും കഥകള്‍ കേട്ടു വളര്‍ന്ന എന്റെ രക്തം തിളച്ചു. ഉറുമി എടുത്തു വീശി അവന്റെ തല കൊയ്യാനായി എന്റെ കൈകള്‍ തരിച്ചു... "ലോകനാര്‍ കാവിലമ്മയാണേ ...കളരി പരമ്പര ദൈവങ്ങളാണേ അവനോടു ചോദിച്ചിട്ട് തന്നെ കാര്യം ഇത് സത്യം സത്യം സത്യം" എന്ന് മനസ്സില്‍ ധ്യാനിച്ച് ഞാന്‍ സീറ്റില്‍ നിന്നും ചാടി എണീറ്റു. ഇടത്തോട്ടു മാറി വലത്തോട്ട് തിരിഞ്ഞു ഫോണ്‍ എടുക്കാനായി.. അപ്പോള്‍ എന്റെ സീറ്റിലെ ഫോണ്‍ എടുത്തു അടുത്ത സീറ്റിലെ ഹിന്ദിക്കാരന്‍ ആരോടോ സൊള്ള് ന്നു. "വെയ്ക്കട ഫോണ്‍ ഇവിടെ " എന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു ഹിന്ദിക്കാരന്‍ "സോറി മാം എന്ന് പറഞ്ഞു ഫോണ്‍ എന്റെ മുന്നിലേക്ക് നീക്കി വെച്ചു.
ഞാന്‍ ഡേയുടെ നമ്പര്‍ ഡയല്‍ ചെയ്തു...എന്‍ഗെജ്ട് ...വീണ്ടും വീണ്ടും ഡയല്‍ ചെയ്തു. ബെല്ലടിക്കുണ്ട്....ഞാന്‍ മനസ്സില്‍ അവനെ വിളിക്കാനുള്ള തെറികളുടെ ഒരു ലിസ്റ്റ്, മനസ്സിന്റെ നിഘണ്ടു വില്‍ നിന്നും ഓര്‍മിച്ചെടുത്തു ഉറപ്പു വരുത്തി ..... അപ്പുറത്ത് ഫോണ്‍ എടുക്കുന്ന ശബ്ദം
"ഹെലോ" എന്ന എന്റെ ശബ്ദം കേട്ടതും തിരിച്ചറിഞ്ഞ മിസ്റ്റര്‍ ഡേ പെട്ടെന്ന് പറഞ്ഞു... സ്വാതി അവന്‍ എന്ത് പണിയാ കാണിച്ചത്...എന്റെ കസ്റ്റമര്‍സിന്റെ മുന്നില്‍ ഞാന്‍ നാണം കേട്ടു പോയി. ഡേ വിവരങ്ങളെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ ഉഴറി.
രസകരമായ ആ കഥ സംഭവിച്ചത് ഇങ്ങനെ
കഥാ നായകന്‍ ഡേക്കു ടിക്കറ്റ് കൊടുത്തു. മിസ്റ്റര്‍ ഡേ നമ്മുടെ ആശാന് ഒരു ചായയും കൊടുത്തു. (എന്നും പതിവുള്ളതാണ് ഒരു ചായ കുടി). ചായ കുടിച്ചു ഇറങ്ങുന്ന വഴിയില്‍ മിസ്റ്റര്‍ ഡേയ് പറഞ്ഞു " രാധാകൃഷന്‍ തും ജബ് ജവോഗെ തോ ജരാ ദര്‍വാസേ കി കുണ്ടി (കുണ്ടി- താഴ്) ഡാല്‍നാ മത് ഭൂല്ന. (അതായതു നീ പോകുമ്പോള്‍ വാതില്‍ തഴിടാന്‍ മറക്കല്ലേ എന്ന്). രാധാകൃഷ്ണന്‍ ഒന്ന് പകച്ചു പോയി. ഇയാള്‍ എന്താ പറഞ്ഞത് എന്നോര്‍ത്ത്. മുറി ഹിന്ദിയില്‍ ചോദിച്ചു "ക്യാ സാബ്?"
വീണ്ടും അതേയ് ഡയലോഗ്. "ബോല നാ, കുണ്ടി ഡാല്‍നാ മത് ഭൂല്ന." രാധാകൃഷ്ണന് നാണവും ഒപ്പം ഭയവും തോന്നി. ഇനി എന്നെ ഇവര്‍ റാഗിങ്ങ് നടത്താനാണോ ഇങ്ങനെ വൃത്തികേടുകള്‍ പറയുന്നത്. ? മിസ്റ്റര്‍ ഡേയുടെ കാബിനില്‍ രണ്ടു മൂന്നു ഗസ്റ്റും ഇരിക്കുന്നുണ്ട്. കഥാ നായകന്‍ എന്ത് ചെയ്യണമെന്നറിയാതെ പരവശനായി...ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നമ്മുടെ ആശാന്‍ പാന്റ് ഊരി. നിക്കര്‍ മാത്രം ഇട്ടു അവരുടെ മുന്നില്‍ നിന്നു.
പിന്നെയും ഒരലര്‍ച്ച കേട്ടു "അരേ പാഗല്‍ തും ക്യാ കാര്‍ രഹെ ഹോ? " തുമേ കുണ്ടി ഡാല്‍നെക്കോ ബോലാ.. മഗര്‍ യെ ക്യാ ദിഖാ രഹെ ഹോ?" (നിന്നോട് വാതില്‍ അടക്കനല്ലേ പറഞ്ഞത്...നീ എന്താണീ കാണിക്കുന്നത്).
നായകന്‍ വീണ്ടും ഞെട്ടി. മറ്റൊന്നും നോക്കാതെ ഉള്ള നിക്കറും ഊരി അവരെ കാണിച്ചു ഒരൊറ്റ ഓട്ടം. പോയ വഴിയിലെങ്ങും പുല്ലു മുളക്കാത്ത ഓട്ടം. കണ്ടു നിന്നവര്‍ ഒന്നുമറിയാതെ അന്തം വിട്ടു !!!
എല്ലാം കേട്ടു കഴിഞ്ഞു ഞാന്‍ ഡേക്കു ഒരു സോറി പറഞ്ഞിട്ട് ഫോണ്‍ വെച്ചു. അപ്പോഴും എന്റെ മനസ്സില്‍ അവന്റെ നിക്കറും കയ്യില്‍ വെച്ചോണ്ടുള്ള ഓട്ടമോര്‍ത്തു ചിരിപൊട്ടി . ചിരിക്കാന്‍ പറ്റുമോ...രാധാ കൃഷ്ണന്‍ മുന്നില്‍ നില്‍ക്കുകയല്ലേ... പക്ഷെ ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവന്‍ ഇല്ലായിരുന്നു.. അവന്‍ മേനോന്‍ സാറിനോട് പറഞ്ഞു അവധിയും വാങ്ങി താമസ സ്ഥലത്തേക്ക് പൊയ്ക്കഴിഞ്ഞിരുന്നു.
ഞാന്‍ മേനോന്‍ സാറിനോട് ചെന്ന് കാര്യങ്ങള്‍ വിശദീകരിച്ചു...അവന്‍ നിക്കറും കൊണ്ടോദിയ കാര്യം പറഞ്ഞതും പൊതുവേ ഗൌരവക്കാരനായ മേനോന്‍ സാര്‍ വലിയ വായിലേ പൊട്ടിച്ചിരിച്ചു ...നിര്‍ത്താത്ത ചിരി ... പിന്നെ എന്റെ കാര്യം പറയണോ...അത് വരെ പിടിച്ചു നിര്‍ത്തിയ ചിരി വലിയൊരു പൊട്ടിച്ചിരിയായി പുറത്തേക്കു വന്നു.. പിന്നീട് കേട്ടവര്‍ കേട്ടവര്‍ ചിരിയോടു ചിരി. എന്തായാലും അതോടെ നമ്മുടെ കഥ നായകന്‍ ജോലി നിര്‍ത്തി നാട്ടിലേക്ക് വണ്ടി കയറി...
ഭാഷ ഉണ്ടാക്കുന്ന ഒര്രോ പ്രശ്നങ്ങളെയ് !!! വെറുതെ പിന്തിരിഞ്ഞു നോക്കുമ്പോള്‍ രാധാകൃഷ്ണന്റെ ലീലാ വിലാസങ്ങള്‍ ഓര്‍ത്തു ഇന്നും ചിരിച്ചു പോകും.
ഹാ... ഹാ..ഹാ.. ഹാ...ഹാ.
20 comments:
തേങ്ങ ഏന്റെ വക ആവട്ടെ ലെ.....
((((((ട്ടേ))))))))
ഹ ഹ....
രാധാകൃഷ്ണന്‍ ചാന്തുപൊട്ടിലെ രാധ ആവാഞതു നന്നായി...
ശരിക്കും ചിരിച്ചു പോയി...
ഭാഷ ചിലപ്പോള്‍ നമ്മളെ ശരിക്കും മണ്ടനാക്കിക്കളയും...
ഞാന്‍ മേനോന്‍ സാറിനോട് ചെന്ന് കാര്യങ്ങള്‍ വിശദീകരിച്ചു...അവന്‍ നിക്കറും കൊണ്ടോദിയ കാര്യം പറഞ്ഞതും പൊതുവേ ഗൌരവക്കാരനായ മേനോന്‍ സാര്‍ വലിയ വായിലേ പൊട്ടിച്ചിരിച്ചു ...നിര്‍ത്താത്ത ചിരി ... പിന്നെ എന്റെ കാര്യം പറയണോ...അത് വരെ പിടിച്ചു നിര്‍ത്തിയ ചിരി വലിയൊരു പൊട്ടിച്ചിരിയായി പുറത്തേക്കു വന്നു.. പിന്നീട് കേട്ടവര്‍ കേട്ടവര്‍ ചിരിയോടു ചിരി.
പെട്ടേന്ന് എനിക്ക് ഓർമ്മ വന്നത് ഫ്ര്ണ്ട്സ് സിനിമയിലെ ശ്രിനിവാസന്റെ ചിരിയാണ്.കൊള്ളാം
വായിച്ചു രസിക്കാൻ കഴിയുന്ന നല്ലൊരു അനുഭവം.
ഹഹ. രസായിട്ടുണ്ട്.
ശ്ശേ മോശമായിപ്പോയി,
അല്ലേലും ഈ ഹിന്ദി ഇങ്ങന്ന്യാ....
ഹ ഹ ഹ കൊള്ളാം...
അസ്സലായിരിക്കുണു ...ആശംസകള്‍...
വളരെ രസകരം, ചിരിച്ചു, ചിരിച്ചു....
kollaaaaam................
അങ്ങനെ ഒരു ദിവസം വസന്ത് കുഞ്ചിലുള്ള (ഡല്‍ഹിയിലെ ഒരു സ്ഥലമാണ്) മിസ്റ്റര്‍ ഡേയ് ക്ക് (രാധാകൃഷ്ണന്റെ പ്രിയപ്പെട്ട ആളാണ് ) ഒരു ടിക്കറ്റ് കൊടുക്കാന്‍ നമ്മുടെ കഥ നായകനെ ഞാന്‍ പറഞു വിട്ടു.
ഞാനും ഇത് വഴിയാണ് ജോലിയും കഴിഞ്ഞു വരുന്നേ, രാധാകൃഷ്ണന്റെ കാര്യം ഓര്‍ത്തു മനസ് നിറഞ്ഞു ചിരിച്ചു എങ്കിലും ഇതുപോലെ ഒരു പാട് അബന്ധങ്ങള്‍ എനിക്കും എന്റെ സുഹൃത്തുക്കള്‍ക്കും സംഭവിച്ചിട്ടുണ്ട്. അതില്‍ ഒരു പാട് വേദനകളും ഉണ്ടായിട്ടുണ്ട്. ഇതേ ഡയലോഗ് എനിക്ക് പരിചയമുള്ള ചേച്ചിയോട് അവരുടെ മാഡം പറഞ്ഞപ്പോള്‍ അന്ന് അവര് കരഞ്ഞു കൊണ്ട് തിരികെ പോന്നു. അങ്ങനെ എന്തൊക്കെ. എല്ലാം ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്. പോസ്റ്റ് നന്നായി
എക്സാജെറേഷൻസ് ഇത്തിരി കൂടിപ്പോയെങ്കിലും ഫലിതം ഇഷ്ടായീ ട്ടാ..രാധാകൃഷ്ണന്റെ നാട്ടുകാരനായതോണ്ടു പറയുന്നതല്ലാട്ടാ ഇത്രയും ബോധമില്ലാതെ ആരേലും പെരുമാറുമോ?? പകച്ചൊന്നു നിൽക്കും എന്നല്ലാതെ ആരേലും ‘കുണ്ടി’ കാണിക്കാൻ മാത്രം പൊട്ടന്മാരാവുമോ?
"രാധാകൃഷ്ണന്റെ ലീലാ വിലാസങ്ങള്‍" Valare nannayirikkunnu... Ashamsakal...!!!
കൊള്ളാം ചേച്ചി ..പിന്നെ വീരു പറഞ്ഞ അഭിപ്രായം തികച്ചും ശരിയല്ലേ ....ഒന്നുല്ലേലും അവന്‍ ഒരു മലയാളി അല്ലേന്ന്...ഇനിയും കഥകള്‍ പോരട്ടെ ..ഹിന്ദിയിലും മലയാളത്തിലും ...കാത്തിരിക്കുന്നു
കൊള്ളാം ചേച്ചി ..പിന്നെ വീരു പറഞ്ഞ അഭിപ്രായം തികച്ചും ശരിയല്ലേ ....ഒന്നുല്ലേലും അവന്‍ ഒരു മലയാളി അല്ലേന്ന്...ഇനിയും കഥകള്‍ പോരട്ടെ ..ഹിന്ദിയിലും മലയാളത്തിലും ...കാത്തിരിക്കുന്നു
പാവം!
എന്നാലും അത്രയ്ക്കങ്ങ് മണ്ടനാകുമോ?
ചാത്തനേറ്: തീര്‍ത്തും അവിശ്വസനീയം ആയി പറഞ്ഞ് തീര്‍ത്തു.
ചിരിച്ചു,ചിരിച്ചു,ചിരിച്ചു,ചിരിച്ചു,ചിരിച്ചു,ചിരിച്ചു, ചിരിച്ചു,ചിരിച്ചു
വായിചു ചിരിച്ച എല്ലാവര്‍ക്കും നന്ദി.
എന്തായാലും നമ്മുടെ രാധാകൃഷ്ണന്‍ ഒരു ഒന്നൊന്നര പൊടിയന്‍ തന്നെ... എന്റെ തിരുവനതപുരം പൊടിയനെ ബഹുദൂരം പിന്നിലാക്കി കളഞ്ഞു തൃശൂര്‍ പൊടിയന്‍!!!
Post a Comment