നവരാത്രി കാലം .....ഹരിയാനയിലെ ഒരു കുഗ്രാമത്തിലെ രാം ലീലാ ഉത്സവസ്ഥലമാണ് രംഗം. ദിവസങ്ങളായി നടക്കുന്ന "രാം ലീലാ" നാടകം സ്റ്റേജില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നു ....ജനങ്ങള്‍ പതിവ് പോലെ തടിച്ചു കൂടിയിട്ടുണ്ട്...സ്ത്രീകളുടെയും കുട്ടികളുടെയും കല പില ശബ്ദം .....ഇടയ്ക്കിടയ്ക്ക് മൈക്കിലൂടെ അനൌണ്സ്മെന്റ് വളരെ നാടകീയമായി നടക്കുന്നു...
"പുരുഷന്മാര് നില്ക്കുന്ന ഭാഗത്ത് തള്ളികയറി നില്ക്കുന്ന എല്ലാ സ്ത്രീകളും ദയവായി അവിടുന്ന് മാറി സ്ത്രീകള്‍ക്കുമാത്രായി കയര്‍ കെട്ടി തിരിച്ചിരിക്കുന്ന ഭാഗത്തേക്ക് മാറി നില്ക്കുക.. സഹകരിക്കുക പ്ലീസ്..അടുത്ത ഒരു ബെല്ലോടു കൂടി നാടകം ആരംഭിക്കുകയായി... ശ്രിരാമ ചന്ദ്രന്റെ അനുഗ്രഹത്തോടെ ഹനുമാന് ലങ്കയിലേക്ക് കുതിച്ചെത്തുന്നതും . അശോക വനത്തില്‍ വ്രതാനുഷ്ടത്തോടെ പ്രിയതമന് രാമന്റെ വരവിനായി കാത്തിരിക്കുന്ന സീതാ ദേവിയുടെ .മുന്നിലെത്തുന്ന ഹനുമാന് (പൊടിയന് ) സിതാ ദേവിക്ക് അടയാളമോതിരം കാണിക്കുന്നതാണ് രംഗം"
കര്ട്ടന് ഉയര്‍ന്നു...അശോക വനത്തിലെ സീതയെ സ്റ്റേജില്‍ കാണാം .പെട്ടെന്ന് സ്റ്റേജിന്റെ മണ്ടയില്‍ കയറി നിന്ന ഹനുമാന് സ്റ്റേജിലേക്ക്ലെ ചാടി "ബ്ധും " എന്ന ശബ്ദത്തോടെ സ്റ്റേജിലേക്ക് വീണു ...കാലുളുക്കി ഹനുമാന് പെട്ടെന്ന് സ്റ്റേജിനു പിറകിലേക്ക് പോയി.. ഹനുമാന് സ്റ്റേജില്‍ വീണതു കണ്ടു ഞെട്ടിയ സീത അമ്പരന്നു നിന്ന് ഡയലോഗ് മറന്നു...പശ്ചാത്തല സംഗീതം ഒഴുകിയെതിയെന്കിലും ജനങ്ങളുടെ കൂവല്‍ ബഹളം കാരണം കര്ട്ടന് വീണു ...സംഘാടകരെല്ലാം ഹനുമാനെത്തേടി നാലു വഴിക്കും ഇറങ്ങി ..എവിടെയും കണ്ടെത്താനായില്ല .
ഈ സമയം രണ്ടു വര്‍ഷമായി ഘോര പ്രണയത്തിലായ സീതയായി അഭിനയിക്കുന്ന രേഖയും രാവണനായി അഭിനയിക്കുന്ന രണ്ബീരും ഒരു കോള കുടിക്കാനും സൊള്ളാനുമായി ഒരു കടയിലേക്ക് പോയി. ...ജനങ്ങങ്ങളുടെ കൂക്ക് വിളി തുടര്‍ന്നു ..അപ്പോള്‍ പ്രോഗ്രാം ഡയറക്ടര്‍ മൈക്കില്‍ ഇങ്ങനെ പറഞ്ഞു "നമ്മുടെ പൂജ്യ ഹനുമാന് ജി സീതാ ദേവിയെ കണ്ടുപിടിക്കാനായി ലങ്കയിലേക്ക് പോയിരിക്കയാണ്" പിന്നെ ദേഷ്യം സഹിക്കവയ്യഞ്ഞു മൈക്ക് ഓണ്‍ ആണെന്നത് ഓര്‍ക്കാതെ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു "ഇതു വരെ മടങ്ങി വന്നില്ല നായിന്റെ മോന് .. കള്ള കഴുവേറിടെ മോന് ഇങ്ങു വരട്ടെ .. വെച്ചിട്ടുണ്ട് ഞാന്‍"
ജനങ്ങള്‍ അത് കേട്ട് കൂവി വിളിച്ചു. ഒടുവില്‍ കുറെ ദൂരെയായി ഒരു മരത്തിന് കീഴില്‍ ഹനുമാനെ കണ്ടെത്തി. കാലിന്റെ വേദന സഹിക്കവയ്യാതെ ഒരു ബീഡി വലിച്ചു ആശ്വസിക്കയാണ് ഹനുമാന്.. ദേഷ്യം വന്നു കണ്ണ് തള്ളിപ്പോയ ഡയറക്ടര്‍ ഓടിയെത്തി ഹനുമാന്റെ കിരീടം വലിച്ചൂരി ...ഫിറ്റ് ആയി വെച്ചിരുന്നതിനാല്‍ ആ വലിയില്‍ ഹന്മന്റെ കഴുത്തും ഉളുക്കി ...ഹനുമാന് കരച്ചിലോടു കരച്ചില് ...ഡയറക്ടര്‍ ഇത്രയും കൂട്ടിച്ചേര്‍ത്തു ..."നീ കാശ് വാങ്ങാന്‍ അങ്ങോട്ട് വാ നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് " ഹനുമാന്റെ കിരീടവും വാലും എല്ലാം ഊരിയെടുത്തു ഡയറക്ടര്‍ തന്നെ ഹനുമാന് ആകാന്‍ തീരുമാനിച്ചു ...
ഒരു കടയുടെ മുന്നില്‍ പഞ്ചാര വര്‍ത്തമാനങ്ങളില്‍ മുഴുകിയിരുന്ന സീതയെ വിളിച്ചോണ്ട് വന്നു വീണ്ടും നാടകം തുടങ്ങുകയായി ...ഹനുമാന്റെ വേഷമിട്ടു ദ്രിതിയില്‍ ഡയറക്ടര്‍ വന്നപ്പോള്‍ വാല് ഫിറ്റ് ചെയ്തത് മുന്നിലായിപ്പോയി .. കര്ട്ടന് ഉയര്‍ന്നു ...പുതിയ ഹനുമാനെ കണ്ടു ജനം ആര്‍ത്തട്ടഹസിച്ചു ....മുന്നില്‍ വാലുള്ള ഹനുമാനെ കണ്ടു സീതയും ചിരിച്ചു പോയി ....ഹനുമാന് വാല് ഒരു മൈക്ക് പോലെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു ..."സീതേ ഞാന്‍ രാമന് അയച്ചിട്ട് വന്നതാണ്". ഉടന്‍ സീത ചൂടായി ഇങ്ങനെ അലറി ...."മൈന്‍ഡ് യുവര്‍ വേര്‍ഡ്സ് ...സീതാ മാതെ എന്ന് വിളിക്കടാ കുരങ്ങാ " സീതക്ക് ഡയറക്റ്റ് റോട് പണം കുടിശ്ശികയുള്ളതിന്റെ ചൊരുക്ക് ഉണ്ട് ...
ഹനുമാന് വീണ്ടും പറഞ്ഞു "ശ്രീരാമചന്ദ്രന്റെ ദൂതനാണ് ഞാന്‍ ...ഇതാ അടയാള മോതിരം " . എന്ന് പറഞ്ഞു തന്റെ കൈ വിരലില്‍ ഇട്ടിരുന്ന ഒരു പവന്റെ സോര്‍ണണ മോതിരം ഊരി സീതയുടെ കയ്യില്‍ കൊടുത്തു ...സീത ദേഷ്യം മറന്നു ...പറഞ്ഞു ..."താങ്ക് യു ..ഇനി ബാക്കി കാശു കിട്ടിയിട്ട് മോതിരം തിരിച്ചു തരാം ...നൌ യു കാന്‍ ഗെറ്റ് ലോസ്റ്റ് മുതു കൊരങ്ങാ " ഡയറക്ടര്‍ക്കു ദേഷ്യം പതച്ചു പോങ്ങിയെന്കിലും സ്റ്റേജ് ആയതുകൊണ്ട് ഒന്നും പറയാന്‍ പറ്റിയില്ല ...ഉടനെ സീത കൂട്ടിച്ചേര്‍ത്തു..."ലുക്ക് ഡാര്‍ട്ടി കൊരങ്ങന് ...നിന്റെ രാമനോട് ചെന്ന് പറ എന്നെ ഇനി അന്വേഷിക്കണ്ട എന്ന് ...ഇവിടെ രാവനെട്ടന് എന്നെ വലിയ ഇഷ്ടംമാണ് ...മണ്ടോതരിയെ ഡിവോര്‍സ് ചെയ്ത് എന്നെ മാരരി ചെയ്തോളാമെന്നു രാവനെട്ടന് സമ്മതിച്ചിട്ടുണ്ട് "...ജനങ്ങള്‍ ഇതൊക്കെ കേട്ട് രസം പിടിച്ചു കൂവി വിളിച്ചു കൊണ്ടിരുന്നു ...
സീത തുടര്‍ന്നു..."ലുക്ക് ഹനുമാന് ലാസ്റ്റ് 14 years തന്റെ രാമന്റെ കൂടെ ആ കാട്ടില്‍...ഹോ സൊ ഹോറിബിള്‍ ...നോ AC നോ ഫാന്‍ . ഇവിടെ വന്നപ്പോഴാണ് സത്യത്തില്‍ സ്വര്‍ഗം എന്താണെന്നു ഞാന്‍ കണ്ടത് ...ഈ അശോക വനം മുഴുവന്‍ രാവണേട്ടന്‍ AC ആക്കിയിരിക്കുകയാ ...കൂള്‍ ഡ്രിങ്ക്സ് ഏതു വേണം എന്ന് പറയേണ്ട താമസം ...ഉടന്‍ എത്തുകയായി. രാവണേട്ടനോ ആള് ബഹു സരസന്. യു നോ ഹി ഈസ് ഹോള്‍ഡിംഗ് ഡോക്ടറെറ്റ് ഇന്‍ മാത്ത്സ്. മോര് ഓവര്‍ ഹി ഈസ് നമ്പര്‍ വണ്‍ മാത്തെമാറ്റീഷന്‍ ഇന്‍ ദി വേള്‍ഡ്. ...താന്‍ തന്റെ രാമനോട് പറ ...നാട്ടിലേക്ക് തിരിച്ചു പോകാന്‍ ...എന്നിട്ട് വേറെ പെണ്ണ് കെട്ടി കൂടിക്കോളാന്‍ ...ഐ hate ഹിം..."
കഥ യിലില്ലാത്ത പുത്തന്‍ ഡായലോഗുങള്‍ കേട്ട് ജനം ഒന്നടങ്കം ആര്‍ത്തട്ടഹസിച്ചു ചിരിച്ചു ...നാണം കൊണ്ട് തൊലിയുരിഞ്ഞ ഡയറക്ടര്‍ കര്ട്ടന് ഇടാന്‍ ആംഗ്യം കാണിച്ചു ..കര്ട്ടന് വീണു ...ജനങ്ങള്‍ ആരവം മുഴക്കികൊണ്ട് സ്റ്റേജിലേക്ക് കുതിച്ചു. ...ചെരിപ്പുകളും കുപ്പിച്ചില്ലുകളും വന്നു വീഴാന്‍ തുടങ്ങി ....ജനം നാലു പാടും ചിതറി ഓടി ...
രാവണനായ രണ്‍ബീര്‍ സ്റ്റാര്‍ട്ട് ആക്കി നിര്‍ത്തിയ ബൈക്കില്‍ ഓടിക്കയറി സീത പറന്നു ...അപ്പോള്‍ ഒരുവന് വിളിച്ചു പറഞ്ഞു ..."ദെ പെണ്ണും ചാരി നിന്നവന് മണ്ണും കൊണ്ട് പോണേ ..." അപ്പോള്‍ ഒരു അപ്പുപ്പന് തിരുത്തി ...അങ്ങനെയല്ലെട മോനെ "മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോണേന്നു പറ. കലി കാലം അല്ലാണ്ടെന്താ പറയുക". ഫലത്തില്‍ അത് തന്നെയല്ലേ നടന്നത് ...ജനങ്ങള്‍ സ്റ്റേജ് അടിച്ചു നിരപ്പാക്കി ....ഡയറക്ടര്‍ഉം മറ്റു .സംഘാടകരും ഓടാനാകാതെ ചെരുപ്പുകളുടെയും ചീഞ്ഞ മുട്ടകളുടെയും പ്രവാഹത്തില്‍ പെട്ട് കുഴഞ്ഞു ...
അപ്പോള്‍ മൈക്കില്‍ ഒരു വിരുതന് ഇങ്ങനെ പറഞ്ഞു "രാമന് വന്നില്ലെന്കിലെന്തേ ...രാവണനായ സുന്ദരനായ ഒരു ചെറുപ്പക്കാരനെ സീതക്ക് കിട്ടിയില്ലേ .പിന്നെ മറ്റൊരു കാര്യം ചെരിപ്പുകള്‍ ജോഡി ഒപ്പിച്ച് എറിഞ്ഞ എല്ലാ നാട്ടുകാര്‍ക്കും നന്ദി...നിങ്ങളുടെ ഏറു കൊണ്ട് നമ്മുടെ ഡയറക്ടര്‍ സാറിന്റെ ഒരു കണ്ണ് ഫ്യൂസ് ആയിരിക്കയാണ്... ദയവു ചെയ്തു മറ്റേ കണ്ണ് അടിച്ചു ഫ്യൂസ് ആക്കരുത്...ഞങ്ങളുടെ കിട്ടാനുള്ള പൈസ വാങ്ങിക്കോട്ടെ പ്ലീസ് ...... ജയ് ഹിന്ദ്... ശ്രീരാമചന്ദ്ര കീ ജയ് "
7 comments:
ജയ് ഹനുമന്‍ കീ. നന്നായിട്ടുണ്ഡൂ ചേട്ടാ.. കൂയ്
ഇതിച്ചിരി കടുപ്പം ആയിപ്പോയില്ലെ...???
തമാശയ്ക്ക് വേണ്ടി തമാശ എഴുതുമ്പോ ഏച്ച് കെട്ടിയ പോലെ ഇരിക്കും... പലയിടത്തും അങ്ങനെ തോന്നി..
ശ്രദ്ധിക്കുമല്ലോ
പണ്ട് എന്റെ ഗ്രാമത്തിലും ഇങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ട്. അന്ന് ഭീമസേനനായിരുന്നു സീതയെ തട്ടിക്കൊണ്ടുപോയത്.
സാധനം കൊള്ളാം...എന്നാലും കുറച്ച് ഓവറക്കീലെ ...പൊടിയാ
ചാത്തനേറ്: ഇമ്മാതിരി ഇനിയും എഴുതുവാണേല്‍ നര്‍മ്മം എന്ന് ലേബല്‍ കൊടുത്ത് ആളെ പറ്റിക്കരുത്. --- ചവറ്
സുഹൃത്തെ...
മലയാള കഥ ഹിന്ദീകരിച്ചതാണോ അതോ ഹിന്ദിക്കഥ മലയാളീകരിച്ചതാണോ എന്നൊരു സംശയം വരുന്നു..ഏതായാലും കഥാ തന്ദു കൊള്ളാം
ആശംസകള്‍
Post a Comment