പൊടിയന് തിരുവനന്തപുരം സ്വദേശിയാണ്...... എന്റെ കമ്പനിയിലെ അന്തേവാസി
തികച്ചും ശുദ്ധനായ ഈ പൊടിയന്‍ ചാടുന്നവയെല്ലാം അബദ്ധങ്ങളിലായിരിക്കും.....
ഫലിതങ്ങള്‍, സര്‍ദാര്‍ ജോക്ക്സ് എന്നൊക്കെ പറയും പോലെ പൊടിയന്‍ കഥകള്‍ ഞങ്ങളുടെ കമ്പനിയിലെ സ്ഥിരം വിഷയം ആയി മാറി.....
ഇത്രയും ശുദ്ധനായ ആളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടും ഇല്ല.....
ആര്‍ക്കും എന്തും പറഞ്ഞു പറ്റിക്കാം....
പൊടിയന്‍ ചാടാത്ത അബദ്ധങ്ങളും കുറവു......
പൊടിയന്‍ കഥകളുടെ ത്രിശൂര്‍ പൂരത്തിനു ഞാന്‍ ഇവിടെ തിരികൊളുത്തട്ടെ!!!!!
നമ്മുടെ പൊടിയന്‍ തനി നാട്ടുമ്പുറത്തുകാരനാണു..... നാട്ടുമ്പുറം എന്നതിനുപരി കാടിനു തൊട്ടടുത്തുള്ള ഒരു തുറസ്സായ പ്രദേശം എന്നു വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഭംഗി......
വിദ്യാഭ്യാസം നേടണമെന്ന് പൊടിയന് ആഗ്രഹമുണ്ടായിരുന്നു......
പക്ഷെ അച്ഛന്‍ പറഞ്ഞു പോലും “ഞാനെത്ര പഠിച്ചിട്ടാ കള്ളു ചെത്താന്‍ നടക്കുന്നത്” എന്ന്...
അതിനാല്‍ പൊടിയന്‍ എന്റെ കമ്പനിയില്‍ ഗ്രഹപ്രവേശനം നടത്തിയത് ലേബര്‍ ആയിട്ടാണ്....
കമ്പനി വാഗ്ദാനം ചെയ്ത ഫുഡും അക്കോമഡേഷനും ആവോളം ആസ്വദിച്ച് കഴിയവെ, പൊടിയന് രണ്ട് ആഗ്രഹങ്ങള്‍ ഉണ്ടായി.....
ഒന്ന് റിയാദ് പട്ടണത്തിനു നടുവില്‍ ഒന്നു പോകണം.....
രണ്ട് മുടുപ്പേറിയ കമ്പനി ഫുഡിന് ഒരു നേരമെങ്കിലും അവധി കൊടുക്കണം....
പൊടിയന്‍ തന്റെ ആഗ്രഹം ചങ്ങാതിമാരോട് പറഞ്ഞു......
അടുത്തു വരുന്ന വെള്ളിയാഴച്ച പൊടിയന്റെ ആഗ്രഹം സാധിച്ചു കൊടുക്കാമെന്ന് ചങ്ങാതിമാര്‍ ഉറപ്പു കൊടുത്തതിനു ശേഷമാണ് പൊടിയന്‍ അന്നുറങ്ങിയത്....
വെള്ളിയാഴച്ച റിയാദ് നഗരം കറങ്ങി പൊടിയനും ചങ്ങാതിമാരും ഒരു മലയാളി ഹോട്ടലില്‍ എത്തി......
പൊടിയന്‍ ആദ്യമായി ഒരു ഹോട്ടലിനുള്ളില്‍ കയറുകയായിരുന്നു......
വെയിറ്റര്‍ വന്നു ഭക്ഷണ സാധനങ്ങളുടെ പേരു പറയുന്നത് അത്ഭുതത്തോടെയാണ് പൊടിയന്‍ ശ്രദ്ധിച്ചത്.....
വെയിറ്റര്‍ പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്കിടയില്‍ ഒരു പേരു പൊടിയനെ വല്ലാതെ ആകര്‍ഷിച്ചു....
“ചിക്കന്‍ 65”.....
ചങ്ങാതിമരോടു അതെന്താണെന്നു ചോദിക്കാന്‍ പൊടിയനു ആഗ്രഹം ഉണ്ട് ......
പക്ഷെ ആഗ്രഹം അവിടെ അടക്കി, കാരണം വേറെ ആരെങ്കിലും കേട്ടാലോ???
മനസ്സിലെ വിങ്ങലടക്കി പൊടിയന്‍ ഭക്ഷണം കഴിച്ചു പുറത്തിറങ്ങി....
തിരിച്ചുള്ള യാത്രയില്‍ പൊടിയന്‍ തന്റെ സംശയം ചങ്ങാതിമാര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു....
“എടെ എന്തിരടെ അപ്പീ ഈ ചിക്കന്‍ 65 ഉകളും മറ്റും????”
പൊടിയനെ ശരിക്കറിയാവുന്ന ചങ്ങാതിമാര്‍ പരസ്പരം നോക്കി.....
പൊടിയനെ പറ്റിക്കാന്‍/ ഒരു താമാശ സീനുണ്ടാക്കാന്‍ പറ്റിയ അവസരം!!!!!
കൂട്ടത്തില്‍ വിരുതനായ പരശു പറഞ്ഞു.....
“പൊടിയാ ചിക്കന്‍ 65 എന്നു വച്ചാല്‍ കോഴി പൊരിക്കുന്നതാണു ...... അതിനു സാധാരണ ചികന്‍ പൊരിക്കുന്നതു കഴിക്കുന്നതിനേക്കള്‍ രുചികരം ആണു..... അതില്‍ 65 കഷണങ്ങള്‍ കാണും, വില 65 റിയാല്‍ !!!!!“
പൊടിയന്റെ വായില്‍ ടൈറ്റാനിക്കു ഓടിക്കാന്‍ കഴിയുന്ന രീതിയില്‍ വെള്ളം നിറഞ്ഞു.....
എന്നാല്‍ പിന്നേ അതു ഇപ്പോള്‍തന്നെ കഴിച്ചു കളയാം എന്ന ആഗ്രഹവും ആയി!!!!
പോടിയന്‍ കൊതിയോടെ പറഞ്ഞു....
“എഡേ പയലുകളെ.....തിരിയെ പ്പയി അതു വാങ്ങി കഴിച്ചിട്ടു വന്നാലൊ??? എന്തിരു പറയുന്നു ?? !!!”
പൊടിയനെ ഒന്നു അടക്കാന്‍ ചങ്ങാതിമാര്‍ വിഷമിച്ചു!!!!
“പൊടിയാ നിന്റെ കയ്യില്‍ അത്രയും റിയാല്‍ എടുക്കാനുണ്ടോ???” ചങ്ങാതിമാര്‍ക്കു സംശയം!!!
“അതിനെന്തിരു തൊന്തിരവു അപ്പീ..... നമ്മള്‍ ആറേഴുപേരില്ലേ!!! എല്ലാരും കൂടിയങ്ങു ഷേയറുകളിടണം..... ഏതു!!!!”
ചങ്ങാതിമാര്‍ സമ്മതിച്ചു....
“ഏതായാലും അടുത്ത ആഴ്ച്ച ആകട്ടെ ഇനിയിപ്പോള്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ വീണ്ടും ഹോട്ടലിലേക്കു ചെന്നാല്‍ അവര്‍ കളിയാക്കുകയില്ലെ പൊടിയാ... അതിനാല്‍ നമ്മുക്കു അടുത്ത വെള്ളിയാഴ്ച്ച പോകാം” പരശു പറഞ്ഞു....
അടുത്ത ആഴ്ച്ച കാത്തിരികുകയായിരുന്നു പൊടിയന്‍, ഇതിനിടയില്‍ വര്‍ക്ക് സൈറ്റില്‍ വച്ചു പരശുവിനെ ചിക്കന്‍ 65 ന്റെ കാര്യം ഓര്‍മ്മിപ്പിക്കാറും ഉണ്ടായിരുന്നു!!!
കാത്തു കാത്തിരുന്നു പൊടിയെന്‍ വെള്ളിയാഴ്ച്ചയെ അങ്ങോട്ടു ചെന്നു കൊണ്ടു വന്നു എന്നു പറയുന്നതായിരിക്കും ശരി.....
രാവിലെ തന്നെ പരശുവിനെ സമീപിച്ചു.....
“എഡേയ് പരശൂ.... നമ്മുക്കിന്നു ചിക്കന്‍ 65 കളും മറ്റും വാങ്ങിക്കെണ്ടഡേയ്!!!!‘
പരശു പറഞ്ഞു .... “നീ നിന്റെ ഷേയര്‍ തരൂ പൊടിയാ.... നമ്മുക്കു വാങ്ങിക്കാം“...
പൊടിയം 50 റിയാല്‍ കൊടുത്തു എന്നിട്ടു പറഞ്ഞു.....
“ എഡയ് ഞാന്‍ 50 രൂപകളു തന്നു എനിക്കു ക്വാഴിയുടെ 10 കഷണങ്ങളു വേണം... നിങ്ങളു ഷേയറുകള്‍ ഇടുകയോ ഇടാതിരിക്കുകയോ എന്തിരെങ്കിലും ആയിക്കോ.... എനിക്കു 10 കഷണങ്ങളു മതി, ബാക്കി നിങ്ങള്‍ എടുത്തോ..... വാങ്ങി കൊണ്ടു വന്നിട്ടു പിന്നെ അതുമിതും പറയരുതു”
പരശു നേരെ ഹോട്ടലില്‍ പോയി 7 റിയാല്‍ കൊടുത്തു ഒരു ചിക്കന്‍ 65 വാങ്ങി അതില്‍ 10 ചെറിയ പീസുകള്‍ ഉണ്ടെന്നു ഉറപ്പു വരുത്തി..... പൊടിയനു കൊടുത്തു.....
പൊടിയന്‍ പീസുകള്‍ എണ്ണി തിട്ടപ്പെടുത്തി സന്തോഷവാനായി......
അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടെഡേയ്???? പൊടിയനു സംശയം!!!!
പരശു പറഞ്ഞു...പൊടിയാ അവിടെ ആകെ 12 പീസെ ഉണ്ടായിരുന്നുള്ളു.... ഞാന്‍ അതില്‍ 10 എണം വാങ്ങി..... 65 ഇല്‍ ബാക്കി 55 പീസു അവരു കടം പറഞ്ഞു..... അതു ഞാന്‍ പിന്നെ പോയി വാങ്ങിക്കോളാം!!!!
പൊടിയന്‍ ഹാപ്പി....
പരശുവിനു വെള്ളിയഴ്ച്ച വെറുതെ കിട്ടിയ 43 റിയാലോര്‍ത്തു പെരുത്ത സന്തോഷം!!
പിന്നീടു പൊടിയന്‍ വര്‍ഷങ്ങളോളം പരശുവിനോടൂ ചോദിക്കുമായിരുന്നു പോലും....
“ എഡേയ് അപ്പീ അവരു കടം പറഞ്ഞ ക്വഴി കഷണങ്ങളൊക്കെ തന്നോടെയ്“ എന്നു!!!!!